പത്തനാപുരം: പുനലൂരിൽ സ്കൂൾ ബസ് മറിഞ്ഞു; അധ്യാപികയ്ക്കും വിദ്യാർത്ഥിക്കും പരിക്ക്
പുനലൂർ ചേത്തടി ജംഗ്ഷനിൽ സ്കൂൾ ബസ് മറിഞ്ഞു. ചെങ്ങമനാട് ബി.ആർ.എം സെൻട്രൽ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഒരു അധ്യാപികയ്ക്കും ഒരു വിദ്യാർത്ഥിക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.