ഏറനാട്: ചാലിയാറിൽ കാട്ടാന ശല്യം തുടരുന്നു: 6 ദിവസം പിന്നിട്ടും വനം വകുപ്പിന്റെ ദൗത്യം വിജയിച്ചില്ല
ചാലിയാർ പഞ്ചായത്തിൽ കാട്ടാനകളെ കാടു കയറ്റാനുള്ള വനം വകുപ്പിന്റെ ഒന്നാം ഘട്ട പ്രത്യേക ഡ്രൈവ് ആറാം ദിവസവും ലക്ഷ്യം കണ്ടില്ല. തുടർച്ചയായി കൃഷി നശിപ്പിക്കുന്ന ആനകൾ ദൗത്യസംഘത്തെ വെട്ടിച്ചു നീങ്ങുകയാണ്. മലയോര ജനത കടുത്ത ഭീതിയിൽ.