റാന്നി: പത്തനംതിട്ടയിൽ പട്ടികവർഗ്ഗക്കാർക്കായി 'മുന്നേറ്റം' വിദ്യാഭ്യാസ പദ്ധതി തുടങ്ങി
പത്തനംതിട്ടയിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്കായി 'മുന്നേറ്റം' തുടർ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. സാക്ഷരതാ മിഷനും കേരള മഹിളാ സമഖ്യ സൊസൈറ്റിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലാം തരം മുതൽ ഹയർ സെക്കൻഡറി വരെയുള്ള തുല്യതാ ക്ലാസുകൾ ഇതിലൂടെ പട്ടികവർഗ്ഗ മേഖലകളിൽ ലഭ്യമാകും.