പാലക്കാട്: ചിറ്റൂരിൽ നിന്ന് ഹോസ്ദുർഗിലേക്ക് പോയ കള്ള് മായം കലർന്നതെന്ന് DCC വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ DCC ഓഫീസിൽ പറഞ്ഞു
കഴിഞ്ഞ ദിവസം ചിറ്റൂരിൽ നിന്നും കാഞ്ഞങ്ങാട് ഹോസ്ദുർഗിലേക്ക് പോയ കള്ള് മായം കലർന്നതെന്ന് Dcc വൈസ് പ്രസിഡണ്ട് Ad. സുമേഷ് അച്യുതൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കാഞ്ഞങ്ങാട്ടിലക്ക് പോയ കള്ള് ചെത്തുന്ന ചിറ്റൂരിലെ തോപ്പ് നടത്തിപ്പുകാരൻ CPM എരുത്തേമ്പതി പഞ്ചായത്ത് മെമ്പറാണെന്നും സുമേഷ് അച്യുതൻ. ഇത് സംബന്ധിച്ച രേഖകളും സുമേഷ് അച്യുതൻ പുറത്ത് വിട്ടു. കഴിഞ്ഞ ദിവസം ചിറ്റുർ റേഞ്ചിലെ 6, 7, 8, 9 ഗ്രൂപ്പുകളിൽപ്പെട്ട ഷാപ്പുകളിൽ നിന്നാണ് രാസപദാർത്ഥം കലർന്ന കള്ള് പിടിച്ചെടുത്തത് .