പാലക്കാട്: കേന്ദ്ര അവഗണനക്കെതിരെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എൽ.ഡി.എഫ് പ്രതിഷേധം സംഘടിപ്പിച്ചു
കേരളത്തെ സാമ്പത്തികമായി ഞെരുക്കി വികസനവും ക്ഷേമവും അട്ടിമറിക്കുകയും വയനാട് ദുരിതബാധിതരെ ക്രൂരമായി അവഗണിക്കുയും ചെയ്യുന്ന കേന്ദ്ര നിലപാടുകൾക്കെതിരെ എൽഡിഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഒലവക്കോട് ജങ്ഷനിൽ നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് മുൻവശത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം NNകൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു