നെയ്യാറ്റിൻക്കര: പാറശ്ശാലയില്‍ റേഷന്‍ അരി മായ്ക്കി വില്‍പ്പന നടത്തിയ സംഘം പിടിയില്‍; 62 ടണ്‍ അരി കണ്ടെത്തി
പാറശ്ശാല കാരാളിയില്‍ ഭക്ഷ്യവകുപ്പിന്റെ കണ്ണുവെട്ടിച്ച് റേഷനരി ശേഖരിച്ചു ബ്രാന്‍ഡായി വില്‍ക്കുന്ന സംഘം പിടിയിലായി. ഒരാഴ്ചക്കിടെ 62 ടണ്‍ അരിയും നാല് ടണ്‍ ഗോതമ്പും എട്ട് ഗോഡൗണുകളില്‍ നിന്നു സിവില്‍ സപ്ലൈസ് സംഘം പിടിച്ചെടുത്തു.