പയ്യന്നൂർ: പയ്യന്നൂർ പഞ്ചവാദ്യ സംഘം 43-ാമത് വാർഷികാഘോഷം; വിശിഷ്ട വ്യക്തികളെ ആദരിച്ചു
പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കല്യാണമണ്ഡപത്തിൽ പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ 43-ാമത് വാർഷികം ആഘോഷിച്ചു. കലാശ്രീ, താളശ്രീ പുരസ്കാരങ്ങൾ വിതരണം ചെയ്തു. നടൻ പയ്യന്നൂർ മദനമാരാരെ ആദരിച്ചു. സോപാനസംഗീതം, തായമ്പക തുടങ്ങിയ കലാപരിപാടികളും നടന്നു.