നെടുമുടിയിൽ മാരക രാസ ലഹരികളുമായി യുവാക്കൾ പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി മാഫിയ ക്കെതിരെ ജില്ലയിൽ ഉടനീളം നടത്തിവരുന്ന ശക്തമായ പരിശോധനയുടെ ഭാഗമായി നെടുമുടിയിൽ 0.06 ഗ്രാം LSD സ്റ്റാമ്പും 75.560 ഗ്രാം ഹാഷിഷുമായി നാലു യുവാക്കൾ പിടിയിൽ. ആലപ്പുഴ നോർത്ത് ആര്യാട് പി ഓ മധുപുര വീട്ടിൽ ജിന്റാവോ എം (വയസ്സ് 21), ആര്യാട് സൗത്ത് പാതിരപ്പള്ളി വെളിയിൽ വീട്ടിൽ അർജുൻ എസ് (വയസ്സ് 21), ആര്യാട് പി ഓ കന്നുകുഴിയിൽ വീട്ടിൽ രജിത് ഡി (വയസ്സ് 21), നോർത്ത് ആര്യാട് അശ്വിൻ ഭവനത്തിൽ അശ്വിൻ എസ് ( വയസ്സ് 21) എന്നിവരെയാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടിയത്. 14/11/2026 ശനിയാഴ്ച വൈകിട്ട് 6 മണിയോട് കൂടി നെടുമുടി കണ്ടങ്കരി ഷാപ്പിന് സമീപം വെച്ച് ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും നെടുമുടി സർക്കിൾ ഇൻസ്പെക്ടർ മോഹിത്, SHO ബൈജു ജി യുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.