തിരുവനന്തപുരം: പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണറുടെ ശുപാർശ
പിഎസ്സി ചെയർമാനെയും 15 അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ. നിയമന ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇനി സുപ്രീം കോടതിയുടെ അന്വേഷണത്തിന് ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.