പയ്യന്നൂർ: പയ്യന്നൂരിൽ മന്ത്രിയുടെയും എം.എൽ.എയുടെയും വാഹനം തടഞ്ഞു; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
പയ്യന്നൂരിൽ മന്ത്രിയുടെയും തൃക്കരിപ്പൂർ എം.എൽ.എയുടെയും വാഹനങ്ങൾ തടഞ്ഞ് അക്രമം നടത്തിയ സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പയ്യന്നൂർ പോലീസ് കേസ് എടുത്തു. പെരുമ്പ പാലത്തിന് സമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.