ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പടക്കശേഖരം പൊട്ടിത്തെറിച്ചു: വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്
ഒറ്റപ്പാലം കടമ്പൂർ മാണിക്കംപാറയിൽ അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു. അപകടത്തിൽ ജാനകി, ഷാജേഷ് എന്നിവർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി.