ആലത്തൂർ: ആലത്തൂർ ലോക്സഭ മണ്ഡലം ജനറല്‍ ഒബ്‌സര്‍വര്‍ പരാതികൾ നേരിട്ട് കേൾക്കുമെന്ന് പിആർഡി പത്രക്കുറിപ്പിൽ അറിയിച്ചു
ജില്ലയില്‍ ആലത്തൂർ ലോക്സഭ മണ്ഡലം ജനറല്‍ ഒബ്‌സര്‍വറായ ഖരാദി വിജയകുമാർ ലല്ലുഭായ് എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസായ കെ.എസ്.ഇ.ബി ഐ.ബിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതി കേൾക്കും..കൂടാതെ മറ്റു സമയങ്ങളിൽ 8281499633 എന്ന നമ്പറിലും ഒബ്‌സര്‍വറെ പരാതികള്‍ അറിയിക്കാവുന്നതാണ് എന്നും പി ആർ ഡി അറിയിച്ചിട്ടുണ്ട്