കുന്നത്തൂർ: മധ്യവയസ്കൻ കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടി, ദൃശ്യങ്ങൾ പുറത്ത്
മുതുപിലാക്കാട് പടിഞ്ഞാറ് വൃന്ദാവനത്തിൽ രാധാകൃഷ്ണനാണ് ഇന്ന് വൈകുന്നേരത്തോടെ കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയത്. ബൈക്കിൽ എത്തിയ ഇദ്ദേഹം പാലത്തിന് സമീപം ബൈ ക്ക് വെച്ചതിനുശേഷം ആറ്റിലേക്ക് ചാടുക യായിരുന്നു.ആളുകൾ നോക്കി നിൽക്കേ യാണ് ഇദ്ദേഹം ആറ്റിൽ ചാടിയത്.തുടർന്ന് കുറച്ച് സമയം നീന്തിയതിനു ശേഷം ഇദ്ദേ ഹം താഴ്ന്നുപോയതായി ആളുകൾ പറയു ന്നു.സംഭവം അറിഞ്ഞ് സ്ഥലത്തെ ത്തിയ ശാസ്താംകോട്ട ഫയർ ഫോഴ്സിന്റെ നേതൃ ത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആളിനെ ഇതുവരെ കണ്ടെത്തിയില്ല.