ആലത്തൂർ: വടക്കഞ്ചേരിയിൽ ദേശീയപാത നിർമ്മാണത്തിനായുള്ള മണ്ണെടുപ്പ് ഡിവൈഎഫ്ഐ തടഞ്ഞു
വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസക്ക് സമീപം ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നടത്തുന്ന മണ്ണെടുപ്പ് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമാംവിധം ഏക്കറുകണക്കിന് കുന്നുകളും മലകളും ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്.