പട്ടാമ്പി: രേഖകളില്ലാത്ത 10 ലക്ഷം രൂപയുമായി കൈപ്പുറം സ്വദേശി റൗഫ് വളാഞ്ചേരിയിൽ പോലീസ് പിടിയിലായി
വളാഞ്ചേരിയിൽ രേഖകളില്ലാത്ത പണവുമായി യുവാവിനെ പോലീസ് പിടികൂടി. പട്ടാമ്പിയിൽ നിന്നും വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇറങ്ങിയ കൈപ്പുറം സ്വദേശി റൗഫിന്റെ പക്കൽ നിന്നാണ് രേഖകളില്ലാത്ത പത്തുലക്ഷം രൂപ വളാഞ്ചേരി പോലീസ് പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന