ആലത്തൂർ: ചിറ്റിലഞ്ചേരി വേല - വടക്കഞ്ചേരി നാഗസഹായം വേല വെടിക്കെട്ടുകൾ, അപേക്ഷ നിരസിച്ച് എ.ഡി.എം സി. ബിജു ഉത്തരവിട്ടു
വടക്കഞ്ചേരി ശ്രീ നാഗസഹായം വിഷുവേലയോടനുബന്ധിച്ച് ശ്രീ നാഗസഹായം വിഷുവേലക്കമ്മിറ്റിയും ചിറ്റിലഞ്ചേരി വേലക്കമ്മിറ്റിയും സമര്‍പ്പിച്ച വെട്ടിക്കെട്ട് അനുമതിക്കായുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി. ബിജു ഇന്ന് വൈകിട്ട് 5ന് ഉത്തരവിട്ടു. പെസോ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാത്തതാണ് അപേക്ഷകൾ നിരസിക്കാൻ കാരണം.