പയ്യന്നൂർ: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടിൽ നടപടി
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ടെൻഡർ നടപടികളിലെ ക്രമക്കേട് ആരോപിച്ച് കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെയും വിജിലൻസ് അന്വേഷിക്കും.