പയ്യന്നൂർ: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ കാർ അപകടത്തിൽപ്പെട്ടു; അത്ഭുതകരമായ രക്ഷപ്പെടൽ
ദേശീയപാത 66-ൽ കോയിച്ചനയിൽ വെച്ച് ടയർ പൊട്ടി തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ എംഎൽഎയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നാലെ വന്ന രണ്ട് കാറുകൾ കൂടി അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും പരിക്കില്ല.