ആലത്തൂർ: മംഗലംഡാം VRTയിൽ കാട്ടുപന്നിയിടിച്ച് ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു
ഇന്ന് പുലർച്ചെ 5ന് റബർ ടാപ്പിങിന് പോയ പറശ്ശേരി ഹേമാംബിക വീട്ടിൽ സേതുമാധവനാണ് പരിക്കേറ്റത്. VRTയിലുള്ള തോട്ടത്തിൽ റബർ വെട്ടുന്നതിനായി ഇരുചക്ര വാഹനത്തിൽ പോകുന്നതിനിടെ VRT തോപ്രാംകുടി എസ്റ്റേറ്റിന് സമീപത്തുവച്ച് റോഡിന് കുറുകെ വന്ന കാട്ടുപന്നിക്കൂട്ടം സേതുമാധവൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സേതുമാധവനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.