ആലത്തൂർ: കിഴക്കഞ്ചേരിയിൽ വനത്തിനുള്ളിൽ സ്ത്രീയും, പുരുഷനും മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കിഴക്കഞ്ചേരി പനംകുറ്റി കുടുമിക്കൽ വീട്ടിൽ വിനോദ് ( 52 ), കൊടുമ്പാല ആദിവാസികോളനിയിലെ സിന്ധു (35) എന്നിവരെയാണ് പീച്ചി റിസർവ്വ് ഫോറസ്റ്റിലെ ഒളകര വന മേഘലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ മാസം 27 മുതൽ കാണാതായ ഇവർ ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാ കാനാണ് സാധ്യത. ഇരുവരും വിഷം കഴിച്ചതിന് ശേഷം വിനോദ് മരത്തിൽ തൂങ്ങുകയായിരുനെന്ന് കരുതുന്നു. വിനോദിൻ്റെ മൃതദേഹം തൂങ്ങി നില്ക്കുന്ന നിലയിലും, സിന്ധുവിൻ്റെ മൃതദേഹം താഴെ കിടക്കുന്ന നിലയിലുമാണ് കണ്ടത്.