മണ്ണാർക്കാട്-അട്ടപ്പാടി പാതയിൽ വെള്ളച്ചാട്ടത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു, സ്കൂട്ടർ യാത്രികന് പരിക്ക്
മണ്ണാർക്കാട് അട്ടപ്പാടി പാതയിൽ വെള്ളച്ചാട്ടത്തിന് സമീപത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം .ഇന്ന് വൈകിട്ട് 4 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട് ചുരം ഇറങ്ങി വന്ന കാർ നിയന്ത്രണം തെറ്റി എതിരെ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു