യുവതിക്കും ഭർത്താവിനും നേരെയുള്ള ആക്രമണം പ്രതികൾ പോലീസ് പിടിയിൽ
യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസിന്റെ പിടിയിൽ. കോടംതുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡിൽ എഴുപുന്ന സൗത്ത് പി ഓയിൽ കോടാലി ചിറ വീട്ടിൽ മനു, കോടന്തുരുത്ത് പഞ്ചായത്ത് പതിനേഴാം വാർഡിൽ എഴുപുന്ന സൗത്ത് പി ഓയിൽ തയ്ച്ചിറ വീട്ടിൽ ജയേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. ദമ്പതികൾ താമസിച്ചിരുന്ന കോടന്തരുത്ത് വാഴത്തറ ഷെഡിന് സമീപത്ത് വെച്ച് പരാതിക്കാരിയുടെ ഭർത്താവിനെ കയ്യേറ്റം ചെയ്യുന്നത് കണ്ട് പിടിച്ചു മാറ്റുവാൻ ഓടിയെത്തിയ യുവതിയെയും ഭർത്താവിനെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കുത്തിയതോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടർന്ന് വരികയായിരുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി TK വിഷ്ണു പ്രതീപ് ഐ. പി എസ് ന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിലെ കുത്തിയതോട് പോലീസ് സ്റ്റേഷൻ സബ്ഇൻസ്പെക്ടർ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ കിഷോർ ചന്ദ് ,അമൽരാജ് ,രഞ്ജിത്ത് ,വിജേഷ് എന്നിവരാണ് തുറവൂർ വല്ലേത്തോട് ഭാഗങ്ങളിൽ നിന്നും പ്രതികളെ പിടികൂടിയത്. പ്രതികൾ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നവരാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .