ഒറ്റപ്പാലം: ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഐഎമ്മിൽ ചേർന്നു
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും, ഷൊർണൂർ മുനിസിപ്പൽ കൗൺസിലറുമായ ഷൊർണൂർ വിജയൻ കോൺഗ്രസ് വിട്ട് സിപിഐഎംൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് സിപിഎമ്മിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സിപിഎമ്മിൽ ചേർന്നത്.