ചേർത്തല: ജില്ലയിലെ ആദ്യ ശുചിമുറി മാലിന്യ പ്ലാന്റ് നിർമാണം പൂർത്തിയായതായി നഗരസഭ ചെയർപേഴ്സൺ അറിയിച്ചു
ജില്ലയിലെ ആദ്യ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചേർത്തല നഗരസഭ ആനത്തറ വെളിയിൽ നിർമിക്കുന്ന പ്ലാന്റ് പൂർത്തിയാകുന്നതോടെ ജില്ലയിലെ ശുചിമുറി മാലിന്യപ്രശ്നത്തിന് വലിയൊരളവിൽ പരിഹാരമാകും. 28ന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും