ചേർത്തല: അരൂക്കുറ്റിയില്‍ ഗുണ്ടയുടെ പെൺ സുഹൃത്തിന് സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മർദ്ദിച്ചു
ഇൻസ്റ്റാഗ്രാമിൽ ഗുണ്ടയുടെ പെൺ സുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി.അരൂക്കുറ്റി സ്വദേശി ജിബിനാണ് മർദ്ദനമേറ്റത്.ഇത് സംബന്ധിച്ച് പൂച്ചാക്കൽ പോലീസിൽ പരാതി നൽകി.നിരവധി കേസുകളിലെ പ്രതിയാണ് മർദ്ദിച്ചതെന്ന് ജിബിന്റെ സഹോദരൻ പറഞ്ഞു.വധശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു