പയ്യന്നൂർ: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പക്ഷാഘാത ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു
ലോക പക്ഷാഘാത ദിനത്തോട് അനുബന്ധിച്ച് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ആശുപത്രി, ദന്തൽ, നഴ്സിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ വിവിധ ബോധവത്കരണ പരിപാടികളും പ്രതിജ്ഞാ ചടങ്ങുകളും സംഘടിപ്പിച്ചു. രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പൊതുജനങ്ങളെ അറിയിക്കുകയായിരുന്നു ലക്ഷ്യം.