കോഴഞ്ചേരി: വഞ്ചനാക്കേസ്: തറയിൽ ഫിനാൻസ് ഉടമയ്ക്ക് 9 വർഷം തടവും പിഴയും
ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം വാങ്ങി വഞ്ചിച്ച ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമ സജി പി സാമിന് 9 വർഷം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. BUDS ആക്ട് പ്രകാരമുള്ള കേസുകളിൽ പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ശിക്ഷാവിധിയാണിത്.