തിരുവനന്തപുരം: കോവളം സ്പാ പീഡനം: പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടറെ പിരിച്ചുവിടാൻ കോർപറേഷൻ നീക്കം
കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് പുറത്താക്കാൻ തിരുവനന്തപുരം കോർപറേഷൻ നടപടികൾ തുടങ്ങി. സ്പായുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തുക പ്രതിയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്.