Public App Logo
Jansamasya
News
पुलिस
Bjp
National
Police
Bihar
India
कांग्रेस
भाजपा
Congress
Modi
Delhi
Viral
मारपीट
Breakingnews
Narendramodi
Nitishkumar
Madhya_pradesh
Nsui
Madhyapradesh
Pmmodi
Rahulgandhi
Uttarpradesh
Haryana
Hardoi
Cricket
Lucknow
लखनऊ
Crimenews
No video available

ആലത്തൂർ: ദേശീയപാത പന്നിയങ്കരയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു

Alathur, Palakkad | Apr 8, 2024
റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. എലവഞ്ചേരി പെരിങ്ങോട്ടുകാവ് പറശ്ശേരി കോളനിയിൽ കറുപ്പൻ മകൻ ചന്ദ്രൻ (58) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. പന്നിയങ്കര ടോൾ പ്ലാസക്ക്‌ സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ പാലക്കാട് ദിശയിൽ പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലത്തൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

MORE NEWS