തിരുവനന്തപുരം: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പിടിയിൽ
തിരുവനന്തപുരത്ത് ഡോക്ടറോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പിടിയിൽ. സോഷ്യൽ മീഡിയ പേജിലെ വീഡിയോ നീക്കം ചെയ്യാൻ പണം ആവശ്യപ്പെട്ടെന്നാണ് കേസ്. പേട്ട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി കൂടിയാണ് ഇയാൾ.