ആലത്തൂർ: പ്രഭാത സവാരിക്കിടെ സ്കൂട്ടർ ഇടിച്ച് ചികിത്സയിലിരുന്ന ചല്ലിത്തറ സ്വദേശിയായ വീട്ടമ്മ മരിച്ചു
വടക്കഞ്ചേരി ചല്ലിത്തറയിൽ സിന്ധു (58) ആണ് ഇന്ന് രാത്രി ഏഴരയോടെ നെന്മാറ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. ഈ മാസം 4ന് പ്രഭാത സവാരിക്കിടെ ആയക്കാട് സ്കൂളിന് സമീപത്ത് വച്ച് സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഏപ്രിൽ നാലിന് രാവിലെ 5.45 നായിരുന്നു സംഭവം. തുടർന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.