ഏറനാട്: നിലമ്പൂരിൽ യുവാവിൽ നിന്നും പണം കവർന്ന കേസ്: ഒരാൾ അറസ്റ്റിൽ
നിലമ്പൂരിൽ ബാങ്കിന് മുന്നിൽ വെച്ച് യുവാവിനെ ആക്രമിച്ച് 99500 രൂപ കവർന്ന കേസിൽ കൊടക്കാട് സ്വദേശി മുഹമ്മദ് ഷാഫി പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.