ഒറ്റപ്പാലം: ഒറ്റപ്പാലം മീറ്റ്നയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റു
ഒറ്റപ്പാലം മീറ്റ്നയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. പരിക്കേറ്റ കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.