പയ്യന്നൂർ: കണ്ണുകെട്ടി 520 പൈ അക്കങ്ങൾ; അസാധാരണ നേട്ടവുമായി 8 വയസ്സുകാരൻ ഹമദ്
എട്ടാം വയസ്സിൽ കണ്ണുകെട്ടി 520 പൈ അക്കങ്ങൾ മനഃപാഠമായി ചൊല്ലി റെക്കോർഡ് നേട്ടവുമായി കോഴിക്കോട് സ്വദേശിയായ ഹമദ്. വെറും 4 മിനിറ്റും 48 സെക്കൻഡും കൊണ്ടാണ് ഈ കൊച്ചുമിടുക്കൻ ഈ നേട്ടം കൈവരിച്ചത്.