പട്ടാമ്പി: ചാലിശ്ശേരി കമ്പനിപടിയിൽ വീട്ടമ്മയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പോലീസും ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി
ചാലിശ്ശേരി കമ്പനിപടിയിൽ വീട്ടമ്മയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഷൊർണൂർ ഡി.വൈ.എസ്.പി, ഫോറൻസിക് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പരിശോധന നടത്തി. വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപ്പിച്ച അയൽവാസിയും ഭർത്താവിന്റെ സുഹൃത്തുമായ രാജനെ ചാലിശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.