പട്ടാമ്പി: പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഒന്നാംഘട്ടം പട്ടാമ്പി ഗവണ്മെന്റ് കോളേജിൽ സമാപിച്ചു
പട്ടാമ്പി താലൂക്കിൽ ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിന്റെ ഒന്നാംഘട്ടമാണ് സമാപിച്ചത്. 4 ദിവാസങ്ങളിലായി പട്ടാമ്പി ഗവണ്മെന്റ് സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തിലും സെമിനാര് ഹാളിലും ആയാണ് പരിശീലനം നടന്നത്. ജില്ലാ മാസ്റ്റർ ട്രെയിനേഴ്സ് ആയ വി പി സെയ്ദ് മുഹമ്മദ്, കെ.രാഞ്ജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വോട്ടിംഗ് യന്ത്രങ്ങളിലുള്ള പരിശീലനവും ഇതോടൊപ്പം നൽകി. മണ്ഡലം തല മാസ്റ്റർ ട്രെയിനർമാരായ ഒ.പ്രകാശൻ, എം.എസ് ശ്രീലഷ്മി, എ റുഖിയ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.