പട്ടാമ്പി: ആമയൂരിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ക്ഷീര സംഘം പ്രസിഡന്റ് ചികിത്സയിലിരിക്കെ മരിച്ചു
ആമയൂരിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ക്ഷീരസംഘം പ്രസിഡന്റ് മരിച്ചു. ചെറുകോട് മൂലത്തംകോട്ടിൽ വിനോദ് ആണ് മരിച്ചത്. കൊപ്പം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രണ്ടാഴ്ച മുമ്പ് ആമയൂർ മൈലാടിപ്പാറക്ക് സമീപത്താണ് വല്ലപ്പുഴ തറക്കൽപടി ക്ഷീരസംഘം പ്രസിഡന്റ് ചെറുകോട് മൂലത്തംകോട്ടിൽ വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിൽസക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.