വാർത്തകൾ ഒറ്റനോട്ടത്തിൽ
21-10-2026
1️⃣ വയനാട് പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ
പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റയിലും മാനന്തവാടിയിലും വയനാട് പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. രണ്ട് ക്യാമ്പുകളിലുമായി നിരവധി പേർ പങ്കെടുത്തു. മാനന്തവാടിയിൽ 15 പേർ രക്തദാനം നടത്തി.
2️⃣ ഗ്രാമം ദേവി കരുമകൻ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ
കൽപ്പറ്റ ഗ്രാമം ദേവി കരുമകൻ ക്ഷേത്രത്തിൽ നവരാത്രി പൂജകളും വിജയദശമി ചടങ്ങുകളും നടന്നു. വിജയദശമി ദിനത്തിൽ ഡോ. പദ്മനാഭൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. മൂന്ന് ദിവസങ്ങളിലായി പ്രസാദസദ്യയും വിതരണം ചെയ്തു.
3️⃣ അപകടഭീഷണി ഉയർത്തിയ കാടുകൾ വെട്ടിത്തെളിച്ച് ബിജെപി
മാനന്തവാടി കണിയാരത്ത് വാഹനാപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ വളർന്ന കാടുകൾ ബിജെപി കണിയാരം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. പരാതികൾ നൽകിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രവർത്തകർ രംഗത്തിറങ്ങിയത്.
#newsonewayanad