തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി യോഗത്തിൽ പൊട്ടിത്തെറിച്ച് ദീപാ ദാസ്മുൻഷി
ഡൽഹി സമരത്തിന്റെ മുന്നൊരുക്ക യോഗത്തിൽ നിന്ന് എം.എൽ.എമാരും എം.പിമാരും വിട്ടുനിന്നു. ഡി.സി.സി പ്രസിഡന്റും എത്താതിരുന്നതോടെ കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി.