തിരുവനന്തപുരം: ആക്കുളത്ത് യുവതിയുടെ സ്വർണ്ണമാല കവർന്ന കേസ്: മൂന്നാം പ്രതി പിടിയിൽ
ആക്കുളം ടൂറിസ്റ്റ് വില്ലേജിന് സമീപം വഴിയോരക്കടയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ 3 പവൻ സ്വർണ്ണമാല കവർന്ന കേസിലെ മൂന്നാം പ്രതി ഷമീറിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ച ഇയാൾ ഒക്ടോബർ 22-ലെ സംഭവത്തിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്നിരുന്നു.