ആലത്തൂർ: മംഗലം ഡാം മേമല പോത്തൻ തോട്ടിൽ കാട്ടാന ശല്യം രൂക്ഷം; വെള്ള ടാങ്കും കൃഷികളും നശിപ്പിച്ചു.
മംഗലം ഡാം കടപ്പാറ പോത്തൻ തോട് ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ കാട്ടാന എത്തി വ്യാപക നാശം വരുത്തി. സോളർ വേലി തകർത്തെത്തിയ കാട്ടാന രാവിലെയാണ് കൃഷിയിടത്തിൽ നിന്നും കയറി പോയത്. എടത്താടൻ പ്രവീണിൻ്റെ വീടിന് മുന്നിലുണ്ടായിരുന്ന ആയിരം ലിറ്ററിൻ്റെ വെള്ള ടാങ്ക് തകർത്ത കാട്ടാന പറമ്പിലുണ്ടായിരുന്ന വാഴകളും കവുങ്ങുകളും നശിപ്പിച്ചു. എം. ആർ സന്തോഷ്,ജോബി മാത്യു എന്നിവരുടേയും തെങ്ങ് കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.