ഏറനാട്: സ്കൂൾ വിദ്യാർത്ഥികളെയും അധ്യാപികയെയും മർദ്ദിച്ചവർ പിടിയിൽ
പറവണ്ണ ജി.വി.എച്ച്.എസ്.എസിന് സമീപം പെൺകുട്ടികളെ ശല്യം ചെയ്തവരെ ചോദ്യം ചെയ്ത വിദ്യാർത്ഥികളെയും അധ്യാപികയെയും മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പറവണ്ണ സ്വദേശികളായ ജംഷീർ, റിയാസ് എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്.