തിരുവനന്തപുരം: പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചത്ത എലിയും പൂച്ചയും; വാർഡുകളിൽ കടുത്ത സുരക്ഷാ വീഴ്ച
തിരുവനന്തപുരം പേരൂർക്കട മാതൃക ജില്ലാ ആശുപത്രിയിലെ വാർഡുകളിൽ ചത്ത എലിയെയും പൂച്ചകളെയും കണ്ടെത്തി. രോഗികളുടെ കൂട്ടിരുപ്പുകാർ വിശ്രമിക്കുന്ന വാർഡിലാണ് ഈ ദുരവസ്ഥ. അണുബാധ തടയാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കാര്യക്ഷമമായ നടപടികളൊന്നും ആശുപത്രി അധികൃതർ സ്വീകരിച്ചിട്ടില്ല.