ആലത്തൂർ: കോട്ടായി ഓടന്നൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി
പാലക്കാട് കോട്ടായി ഓടന്നൂരിൽ ഇന്ന് രാവിലെ 11 മണിയോടെ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. ഭാഗ്യവശാൽ കടയ്ക്ക് മുന്നിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.