തിരുവനന്തപുരം: ജീവിതനിലവാരത്തിൽ തിരുവനന്തപുരം നഗരത്തിന് അഭിമാന നേട്ടം: റാങ്കിങ്ങിൽ മികച്ച മുന്നേറ്റം
2026-ലെ ജീവിതനിലവാര റാങ്കിങ്ങിൽ 121.5 സ്കോർ നേടി തിരുവനന്തപുരം നഗരം ശ്രദ്ധേയമായി. മിതമായ ജീവിതച്ചെലവും മികച്ച സൗകര്യങ്ങളുമാണ് തിരുവനന്തപുരത്തിന് തുണയായത്. നംബിയോ പുറത്തുവിട്ട കണക്കുകൾ പ്രകാരം നഗരത്തിന്റെ ജീവിതച്ചെലവ് സൂചിക മറ്റ് വൻ നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.