പുനലൂർ: അയൽവാസിയെ മർദ്ദിച്ച ശേഷം ഒളിവിൽ പോയ പ്രതി പോലീസ് പിടിയിൽ
അയൽവാസിയെ മർദ്ദിച്ച കേസിലെ പ്രതിയായ അഞ്ചൽ ഒഴുകുപാറയ്ക്കൽ സ്വദേശി അജിത്ത് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സ്വന്തം വീട്ടിലെത്തിയെന്ന വിവരത്തെത്തുടർന്ന് ചടയമംഗലം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.