ഒറ്റപ്പാലം: കരിമ്പുഴയില്‍ മിനി സ്റ്റേഡിയം വരുന്നു; നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ പൊമ്പ്ര ചുള്ളിയോട്ട് ഒരു കോടി രൂപ ചെലവില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുന്നു. കെ. പ്രേംകുമാര്‍ എം.എല്‍.എ സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം യാഥാര്‍ഥ്യമാകുന്നത്.