പട്ടാമ്പി: പട്ടാമ്പി ഉപജില്ലാ കലോത്സവം: വിദ്യാർത്ഥികളുടെ കയ്യാങ്കളിക്കിടെ അധ്യാപകന് പരിക്ക്
പട്ടാമ്പി ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. തടയാൻ ശ്രമിച്ച കൊപ്പം ഗവ. സ്കൂളിലെ താൽക്കാലിക കായികാധ്യാപകൻ അൻസിലിനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. തൃത്താല പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.