തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷയിൽ കർശന നടപടിയുമായി സർക്കാർ; പുതിയ കർമ്മപദ്ധതിക്ക് തുടക്കം
സംസ്ഥാനത്ത് അപകടസാധ്യതയുള്ള കുട്ടികളെ കണ്ടെത്താൻ വൾനറബിലിറ്റി മാപ്പിങ് സർവേ നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെ സുരക്ഷയ്ക്കും പുനരധിവാസത്തിനുമായി വനിതാ ശിശു വികസന വകുപ്പ് പുതിയ കർമ്മപദ്ധതി ആവിഷ്കരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർക്കാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം.