ഒറ്റപ്പാലം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഷൊർണൂർ നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
സിപിഎമ്മിന്റെ നേതൃത്വത്തിൽ ഷൊർണൂർ നഗരത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എൻ കൃഷ്ണദാസ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ഷോർണൂർ നഗരസഭ ചെയർമാൻ എം കെ ജയപ്രകാശ് ,വിവിധ സിപിഎം നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.